gnn24x7

കുട്ടികളടക്കം രണ്ടായിരത്തോളം പേരെ കൊന്നൊടുക്കി; സുഡാനിൽ  അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്രസഭ

0
49
gnn24x7

ഖാർത്തൂം: സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടികളടക്കം 2000ത്തോളം പേരെയാണ് അതിദാരുണമായി കൊന്നൊടുക്കിയത്. ​

സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്ന സംഘടനയും തമ്മിലാണ് സുഡാനിൽ അധികാരം പിടിക്കാനായി ഏറ്റുമുട്ടുന്നത്. സുഡാൻ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എൽ ഫാഷർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ ശക്തമായത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ എൽ ഫാഷറിനെ ആർഎസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7