gnn24x7

അഫ്ഗാനിസ്ഥാൻ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്ന് യുഎസ്

0
690
gnn24x7

വാഷിങ്ടൻ: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനു സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് യുഎസിന്റേയും സൗഹൃദ രാജ്യങ്ങളുടെയും തീരുമാനമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വിശദീകരിച്ചു.

‘‘താലിബാനെ അംഗീകരിക്കുന്നതിൽ ധൃതിപിടിച്ച് നടപടി വേണ്ടെന്നാണ് യുഎസിന്റെയും ഇത് സംബന്ധിച്ച് നമ്മൾ ആശയവിനിമയം നടത്തിയ രാജ്യങ്ങളുടെയും നിലപാട്. ആഗോള സമൂഹത്തിന്‍റെ പ്രതീക്ഷകൾ പാലിക്കും വിധം അവര്‍ എന്ത് ചെയ്യുന്നുവെന്നത് ഇതിൽ വ്യക്തമാകേണ്ടതുണ്ട്.’’ – ജെന്‍ സാക്കി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന രാജ്യാന്തര-ആഭ്യന്തര പൗരന്മാര്‍ എന്നിവരോടുള്ള നിലപാടുകൾ, അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച് താലിബാന്‍റെ പ്രതീക്ഷകളും അവരുടെ തന്നെ നടത്തിയ പ്രസ്താവനകളും പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ താലിബാൻ നീക്കങ്ങള്‍ വീക്ഷിച്ച ശേഷമാകും തുടർതീരുമാനമെന്നും ജെന്‍ സാകി കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here