gnn24x7

പഗൽഹാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

0
249
gnn24x7

ശ്രീനഗര്‍: പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ  സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു. പഹൽഗാമിലെ ദാരുണമായ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയിൽ നിന്ന് ടൂറിസ്റ്റുകള്‍ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു, ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അധിക വിമാനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്, ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള എൻഎച്ച് -44 ഒരു ദിശയിലേക്ക് ഗതാഗതത്തിനായി വീണ്ടും ബന്ധിപ്പിച്ചു. 

വിനോദസഞ്ചാര വാഹനങ്ങൾ പോകാൻ അനുവദിക്കുന്ന തരത്തിൽ ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാൻ  ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ റോഡ് ഇപ്പോഴും അസ്ഥിരമായതിനാൽ ഇത് നിയന്ത്രിതവും സംഘടിതവുമായ രീതിയിൽ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു,

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7