കൊച്ചി: കോണ്‍ഗ്രസ് ഇന്ധനവിലയില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച വഴി തടയല്‍ സമരം അക്രമാസക്തമായതില്‍ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വ്യക്തിപരമായി താന്‍ വഴിതടയല്‍ സമരത്തിന് എതിരാണെന്നും എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അക്കാര്യം അറിയിച്ചിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞു.
കൊച്ചിയില്‍ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും അവിടെ എന്താണു നടന്നതെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ശക്തമായ സമരം നടത്താന്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണു സമരം നടത്തിയതെന്നും വി.ഡി.സതീശന്‍ അറിയിച്ചു.




































