gnn24x7

നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി

0
212
gnn24x7

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്നൂ ചൂണ്ടിക്കാട്ടി അഭിഭാഷകൻ ആനന്ദ് എസ് ജോന്ദാലെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7