തിരുവനന്തപുരം: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയല്ല, പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യേണ്ടതെന്നും ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന തങ്ങളെ ചോദ്യം ചെയ്യാനായി ഇഡി അയച്ച നോട്ടിസ് പിന്‍വലിക്കണമെന്നും കെ.ടി. ജലീല്‍.
പാണക്കാട് തങ്ങളോട് വലിയ ചതി ചെയ്തിട്ട് കുഞ്ഞാലിക്കുട്ടി സഭയില്‍ വന്നിരുന്ന് സുഖിക്കുകയാണ്, പാണക്കാട് കുടുംബത്തേയും ഹൈദരലി ശിഹാബ് തങ്ങളേയും വഞ്ചിക്കാനും ചതിക്കാനുമാണ് പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്, ലീഗിന്റെ രാഷ്ട്രീയ സംവിധാനത്തെ നാല് വെള്ളിക്കാശിന് വിറ്റുതുലച്ചു, ചന്ദ്രികാപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നിവയാണ് കെ.ടി. ജലീലിൻറെ ആരോപണങ്ങൾ.
ചന്ദ്രികയിലൂടെ നടന്നിട്ടുള്ള ക്രയവിക്രിയങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് ഇഡിക്ക് കുഞ്ഞാലിക്കുട്ടി രേഖാമൂലം അറിയിപ്പ് നല്‍കണമെന്നും കുറ്റം ഏറ്റെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജലീൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.





































