gnn24x7

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

0
328
gnn24x7

മുംബൈരൂപയുടെ മൂല്യം വീണ്ടും താഴേക്ക്. സെപ്തംബർ അവസാനത്തോടെ യുഎസ് ഡോളറിനെതിരെ റെക്കോർഡ് ഇടിവിലേക്ക് എത്തിയ രൂപ നേരിയ തോതിൽ പിന്നീട് മുന്നേറിയിരുന്നു. എന്നാൽ ആഭ്യന്തര ഓഹരി വിപണിയിലെ കനത്ത വിൽപന സമ്മർദ്ദവും അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവും രൂപയെ വീണ്ടും തളർത്തിയിരിക്കുകയാണ്. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 81.89 എന്ന നിലയിലെത്തി.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തിയതോടെ രൂപയുടെ മൂളലുവും കുത്തനെ ഇടിയുകയായിരുന്നു. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.  കഴഞ്ഞ മാസം 28 ന് രൂപ എക്കാലത്തെയും താഴ്ന്ന നിലവാരമായ 81 .93 എന്നതിലേക്ക് എത്തിയിരുന്നു. 82 ലേക്ക് അടുത്ത രൂപ പിന്നീട് ഉയർന്നെങ്കിലും ഇന്ന് വീണ്ടും ഇടിഞ്ഞു.  

ആഭ്യന്തര ഇക്വിറ്റി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 638.11 പോയിന്റ് അല്ലെങ്കിൽ 1.11 ശതമാനം ഇടിഞ്ഞ് 56,788.81 ലും, വിശാലമായ എൻഎസ്ഇ നിഫ്റ്റി 207 പോയിന്റ് അല്ലെങ്കിൽ 1.21 ശതമാനം ഇടിഞ്ഞ് 16,887.35 ലും ആണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.   

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here