മുത്തശ്ശിക്കഥകളിൽ നിറഞ്ഞു നിന്നിരുന്ന നീലി എന്ന യക്ഷിയും തന്ത്രികുമാരനുമാരനും ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്. സേവ് ദ് ഡേറ്റ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച മുണ്ടക്കയം സ്വദേശികളായ അർച്ചന–അഖിൽ എന്നിവരുടെ സേവ് ദ് ഡേറ്റിലാണ് വധൂ-വരന്മാർ നീലിയും തന്ത്രികുമാരനുമായി എത്തുന്നത്.
മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഇളവന്നൂർ മടത്തിലേക്ക് യാത്രയ്ക്കിടെ തന്ത്രികുമാരൻ യക്ഷിയായ നീലിയെ കാണുന്നു. തുടർന്നു നീലിയെ ആവാഹിക്കാൻ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരൻ ഭാര്യയായി സ്വീകരിക്കുന്നു. ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിൽ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയായി. ഡബിങ് ആർട്ടിസ്റ്റ് ആയ സൂസൻ ആണ് മുത്തശ്ശിക്ക് ശബ്ദം നൽകിയത്. ജിബിൻ ജോയ് ആണ് ചിത്രങ്ങൾ പകർത്തിയത്. നിതിൻ റോയ് വിഡിയോയും ഗോകുൽ എഡിറ്റിങും ചെയ്തിരിക്കുന്നു. ഏപ്രിൽ 28ന് ആണ് അഖിൽ–അർച്ചന വിവാഹം.




































