gnn24x7

ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്നു നല്‍കിയത് മലയാളി; മുൻപും പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തു, എന്‍സിബി കസ്റ്റഡിയിലെടുത്തു

0
347
gnn24x7

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്നു കൈമാറിയതുമായി ബന്ധപ്പെട്ട് ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും ലഹരിമരുന്നു നല്‍കിയത് ശ്രേയസ് ആണെന്നാണു നിലവിലെ റിപ്പോര്‍ട്ട്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്. ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

എന്നാൽ ആരാണ് ലഹരിമരുന്നു നല്‍കിയതെന്ന് ആര്യനും അര്‍ബാസും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here