gnn24x7

അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് സുപ്രീംകോടതി

0
230
gnn24x7

ന്യൂഡൽഹി: രാജ്യത്ത് അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് സർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളിൽ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജയിലുകൾ വിചാരണ തടവുകാരെ കൊണ്ട് നിറയുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും റിപ്പോർട്ടുകൾ അനുസരിച്ച് ജയിലുകളിൽ മൂന്നിൽ രണ്ടും വിചാരണ തടവുകാരാണ്. ഇത് ഒഴിവാക്കാനുള്ള നിർദേശം എല്ലാ സംസ്ഥാന സർക്കാരുകളും നൽകണമെന്നും കോടതി നിർദേശിച്ചു. കുറ്റപത്രം നൽകുന്ന ഘട്ടത്തിൽ എല്ലാവരെയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here