കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ അറിയിച്ചു. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകും. സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരിൽ ക്രൈസ്തവസഭകൾ കക്കുകളി നാടകത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം പ്രദർശിപ്പിക്കുന്നത്. താമരശ്ശേരി രൂപത നേരിട്ടാണ് ഈ പരിപാടി നടക്കുന്ന എടച്ചേരിയിലെ ബിമൽ കലാഗ്രാമത്തിലേക്ക് മാർച്ച് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് ഈ നാടകം അവതരിപ്പിക്കുന്നത്. അവിടെ വിശ്വാസ സമൂഹത്തെ ചേർത്തു നിർത്തി പ്രതിഷേധ ജാഥ നയിക്കുമെന്നാണ് തലശ്ശേരി രൂപത അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കക്കുകളി നാടകം അവതരിപ്പിച്ചപ്പോൾ വിവിധ തരത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് വിശ്വാസികളെ എത്തിച്ചാണ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക