gnn24x7

രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകൻ; പരിഹാസവുമായി മുഖ്യമന്ത്രി

0
176
gnn24x7

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു§9)42)#) പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. 

രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തിരുന്നത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹ​ൻ ആശംസിച്ചത്.

 ഈ പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലർന്ന മറുപടിയുണ്ടായത്. സ്വാ​ഗത പ്രാസം​ഗികൻ രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു. എന്നിട്ട് ഒരു പാർട്ടിക്കുള്ളിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യം പറഞ്ഞു. ചെന്നിത്തലയോട് ഈ ചതി ചെയ്യേണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കൾ ചിരിക്കുകയും ചെയ്തു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7