മോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സൈനിക, സർക്കാർ ആദരവുമില്ലാതെയായിരുന്നു സംസ്കാരം നടന്നത്. സംസ്കാരം നടക്കുന്ന സ്ഥലത്തെകുറിച്ചോ, സമയത്തെ കുറിച്ചോ യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയിരുന്നില്ല. പ്രഗോവ്സ്കോ സെമിത്തേരിയിൽ പിതാവിന്‍റെ കുഴിമാടത്തോട് ചേർന്നാണ് പ്രഗോഷിനും അന്ത്യവിശ്രമം ഒരുക്കിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനായിരുന്നു പ്രിഗോഷിന്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് പ്രിഗോഷിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തി. 1979ല്‍ പതിനെട്ടാം വയസില്‍ ജയിലിലായി. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവര്‍ച്ചയ്ക്ക് പിടിച്ചു. ഒന്‍പതു വര്‍ഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിന്‍ പുതിയ ആളായാണ് പുറത്തിറങ്ങിയത്. ബര്‍ഗര്‍ വില്‍ക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഇക്കാലത്താണ് വ്‌ലാദിമിര്‍ പുടിനുമായി അടുക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz




































