gnn24x7

കേന്ദ്ര നിർദേശം നടപ്പിക്കില്ല; വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ

0
240
gnn24x7

തിരുവനന്തപുരം: കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവർഷം 5% നിരക്ക് വർദ്ധനവ് ഏർപ്പെടുത്തണം എന്ന കേന്ദ്ര നിർദേശം നടപ്പിക്കില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ് സംസ്ഥാനത്ത് വെള്ളക്കരം കൂടിയത്. നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. രണ്ട് മാസത്തേക്ക് 240 രൂപ. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് തിരിച്ചടിയായി. കിട്ടാക്കരം കുമിഞ്ഞ് കൂടി വാട്ടര്‍ അതോറിറ്റിക്കുള്ളത് 2391 കോടിയുടെ ബാധ്യത നികത്താനെന്ന പേരിലാണ് ജനങ്ങളെ പിഴിയുന്നത്. ഒരു ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 23 രൂപയോളം ചെലവ് വരുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി കണക്ക്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here