അമ്രോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ആണ് സംഭവം നടന്നത്. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ കാരണം എന്താണെന്ന് പോലും പരിശോധിക്കാതെ, അത് തണുപ്പു കാരണമാണെന്നു പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും വേദന ശമിക്കാതെ വന്നതോടെ യുവതി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ ആശുപത്രിയിലെ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ നിന്ന് ടവൽ കണ്ടെടുത്തത്. ഇതോടെ ശസ്ത്രക്രിയക്കിടെ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമ്രോഹ സി എം ഒ ഡോ. രാജീവ് സിംഗളാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88