gnn24x7

മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിലെ കണക്കുകളിൽ ഉറച്ച് വിദ്യാഭ്യാസ മന്ത്രി

0
193
gnn24x7

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിലെ കണക്കുകളിൽ ഉറച്ചുനിന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി. മലപ്പുറത്ത് ഏഴായിരം സീറ്റുകൾ മാത്രമേ കുറവുള്ളൂവെന്നും 16000 സീറ്റ് കുറവുണ്ടെന്നത്  മാധ്യമങ്ങളുടെ കണക്കാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനപ്പുറമുള്ള കണക്ക് തന്റെ കൈയിലില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അധിക ബാച്ച് വിഷയത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7