gnn24x7

കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്ക്

0
535
gnn24x7

കാസര്‍കോട്: കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. 21 വയസുള്ള അബ്ദുല്‍ റഹ്മാനെയാണ് കാറിലെത്തിയ ഒരു സംഘം ഇന്ന് രണ്ടരയോടെ തട്ടിക്കൊണ്ട് പോയത്.

പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയ്ക്ക് പരിക്കേറ്റു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gnn24x7