gnn24x7

സർക്കാർ, സ്വകാര്യ മേഖലയിലെ വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു

0
326
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവാണ് പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

ഭിന്നശേഷിക്കാർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കായിരുന്നു മൂന്നാംഘട്ടത്തിൽ വർക് ഫ്രം ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

gnn24x7