gnn24x7

യുക്രെയ്ന്‍ പൗരന്മാരെ ഒഴിപ്പിക്കാനായി കാബൂളിലെത്തിയ വിമാനം തട്ടിയെടുത്തു

0
463
gnn24x7

കാബൂള്‍: യുക്രെയ്ന്‍ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നു ഒഴിപ്പിക്കാനെത്തിയ വിമാനം തട്ടിയെടുത്ത് ഇറാനിലേക്കു കൊണ്ടുപോയെന്ന് യുക്രെയ്ന്‍ ഉപവിദേശകാര്യമന്ത്രി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉപവിദേശകാര്യമന്ത്രി യെവ്ഗ്‌നെ യെനിന്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയോടെ വിമാനം അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്കു പറന്നുവെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്കു വിമാനത്താവളത്തിലേക്കു കടക്കാന്‍ കഴിയാത്തതിനാല്‍ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.

gnn24x7