gnn24x7

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

0
288
gnn24x7

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ സംസ്ഥാനത്തിൻ്റയും തൊഴിലാളി യൂണിയനുകളുടെയും ഹർജി സുപ്രീംകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികളാണ് തള്ളിയത്. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2020 ലാണ്  സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത്. കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു  അപ്പീൽ. വിമാനത്താവളത്തിൻ്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം താൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

gnn24x7