gnn24x7

ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധന വിമാനം പറന്നു

0
499
gnn24x7

ലണ്ടൻ: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബർ 28ന് ഹീത്രൂവിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിർജിൻ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പുലർച്ചെ 12 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ന്യൂയോർക്കിലേക്കാണ് വിമാനം പറന്നത്. വിർജിൻ അറ്റ്‌ലാന്റിക് സ്ഥാപകനായ സർ റിച്ചാർഡ് ബ്രാൻസണും ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര. പുനരുൽപ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളിൽനിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിർമ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയിൽ കലർത്തി ആധുനിക വിമാനങ്ങളിൽ ഏവിയേഷൻ ഇന്ധനമായി ഉപയോ​ഗിക്കാം. 

നിങ്ങൾ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്കതിന് സാധിക്കില്ലെന്ന് ലോകം ചിന്തിക്കുമെന്ന് വിർജിൻ അറ്റ്ലാന്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വിർജിൻ അറ്റ്ലാന്റിക് നിലവിൽ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷൻ ഫ്യൂവൽ ഫ്ലൈറ്റ്  അറ്റ്ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയർലൈൻസ് എഴുതി. 2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിമാന യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന്  ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ അഭിപ്രാ‌യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7