gnn24x7

സംസ്ഥാനത്ത് ഈ മാസം മുതല്‍ തീയേറ്ററുകള്‍ തുറക്കുന്നു: മുഖ്യമന്ത്രി

0
517
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അന്‍പതു ശതമാനം സീറ്റുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എ.സി. അടക്കം പ്രവര്‍ത്തിപ്പിക്കാം. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

gnn24x7