gnn24x7

ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ

0
148
gnn24x7

പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുകയാണ്. സംസ്കാരത്തിന് മുന്നോടിയായുള്ള നാല് ഘട്ട ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി. രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. 

മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണൽ ബിന്നി, എംപിമാരായ കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാർ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു. 

നാളെ രാവിലെ 9 മണി വരെയാണ് തിരുവല്ലയിൽ പൊതുദർശനം. നാളെ രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്കാരം. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത മരിച്ചത്. ഇന്നലെ കൊച്ചിയിൽ നിന്ന് വിലാപയാത്രയയാണ് തിരുവല്ലയിലേക്ക് മൃതദേഹം എത്തിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7