ആനിക്കാട് ഈസ്റ്റ് : ആനിക്കാട് വ്യാകുലമാതാ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന ആനിക്കാട് നാടകവേദിയുടെ മൂന്ന് നാടകങ്ങൾ ഡിസംബർ 10 ശനിയാഴ്ച രാത്രി 7.30 മുതൽ അരങ്ങേറും. ചരിത്രത്തിലെ ക്രൂരനായ
ഹെറോദേസ് രാജാവിന്റെ കഥയോടൊപ്പം ഭ്രൂണ ഹത്യക്കെതിരെ ശക്തമായ സന്ദേശം നൽകുന്ന നാടകമാണ് ഹെറോദേസിന് മരണമില്ല എന്ന ലഘുനാടകം.
ഇറ്റലിയിൽ നിന്നുള്ള വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ ഹൃദയ സ്പർശിയായ അവതരണമാണ് വി. മരിയ ഗൊരേത്തി എന്ന നാടകം.
മദർ തെരേസയുടെ ജീവിതത്തിലെ ഏതാനും ഏടുകൾ കോർത്തിണക്കി സംഭവ ബഹുലമായി അവതരിപ്പിക്കുന്നു വി. മദർ തെരേസ എന്ന നാടകം.
നാടകാവിഷ്കാരം രാജു കുന്നക്കാട്ടും, സംവിധാനം ബെന്നി ആനിക്കാടും, സാങ്കേതിക സഹായം ക്രിസ് ബാബുവുമാണ്.
ബെന്നി ആനിക്കാട്, രാജു കുന്നക്കാട്ട്, ജെസ്സമ്മ സിബി പാണ്ടിയപ്പള്ളിൽ, ആഗ്നസ് സോണി നരിമലക്കര, ബേബിച്ചൻ മാണിപറമ്പിൽ, മാത്യു ഞായർകുളം, ജോസ് വെള്ളാപ്പള്ളി, ക്രിസ്റ്റോ മാത്യു മണിയങ്ങാട്ട്,ഫിലിപ്പ് പുത്തൻപുരക്കൽ,ജിന്റോ കാട്ടൂർ,ജിൽസ് വള്ളോത്യാമല,സാബു പറമ്പുകാട്ടിൽ,ജെയ്‌മോൻ വരിക്കമുണ്ടയിൽ,റ്റോമി പുത്തൻപുരക്കൽ,ജോയിച്ചൻ കളത്തിക്കാട്ടിൽ, റിജു തോട്ടുപുറം, ബാബു പറമ്പുകാട്ടിൽ,റാണി സുനിൽ മുള്ളൻകുഴിയിൽ,ലൈസമ്മ പാലാക്കുന്നേൽ,ഷിനി ജോസ് മണിയങ്ങാട്ട്,ഷിജി ദിലീപ് പഴയപറമ്പിൽ, ഐറിൻ സാബു എന്നിവരാണ് അഭിനേതാക്കൾ.