gnn24x7

ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

0
352
gnn24x7

മുംബൈ: ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി  ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന. ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില്‍ നിന്ന് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോര്‍ഗോഹെയ്ന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമില്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്‍ഗോഹെയ്ന്‍ ഇപ്പോള്‍. എന്നാല്‍ താനിപ്പോള്‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍ ഇത്തരത്തില്‍ അപമാനിക്കുന്ന പരിശീലകരില്‍ ഒരാള്‍ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി  ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാംപില്‍ തന്നെ താമസിപ്പിക്കാന്‍ അനുമതി കിട്ടിയത്.

gnn24x7