gnn24x7

നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമെന്ന് റിപ്പോർട്ട്

0
219
gnn24x7

മോസ്കോ: നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമാണെന്ന് വാൾ സ്ട്രീറ്റ് ജേ‍ർണൽ റിപ്പോർട്ട്. ജർമനിയിലേക്ക് റഷ്യൻ എണ്ണയെത്തിക്കുന്ന നിർണായക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം യൂറോപ്പിൽ വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു സംഭവം.

സാധാരണക്കാരായ ജനങ്ങളുടെ സഹായത്തോടെ യുക്രൈനിൽ നിന്നുള്ള സൈനികരാണ് അട്ടിമറിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ദൗത്യത്തിനായി ഇവർ ചെറിയ ബോട്ട് ഉപയോ​ഗിച്ചതായും പറയുന്നു. മൂന്ന് ലക്ഷം ഡോളർ തുകവരുന്ന ഈ ദൗത്യത്തിന് സ്വകാര്യമായാണ് ധനസഹായം ലഭിച്ചത്. ഉന്നത റാങ്കിലുള്ള യുക്രൈനിയൻ ജനറലായിരുന്നു നീക്കത്തിന് പിന്നിൽ.

പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിക്ക് ഇക്കാര്യം അറിയാമായിരുന്നു. ആദ്യം ദൗത്യവുമായി മുന്നോട്ട് പോകുന്നതിന് അദ്ദേഹം സമ്മതംമൂളിയെങ്കിലും പിന്നീട് പിന്മാറാൻ ആവശ്യപ്പെട്ടു. വിഷയം സി.ഐ.എ. ശ്രദ്ധയിൽപ്പെട്ടതിനാലായിരുന്നു പിന്മാറ്റം. എന്നാൽ, യുക്രൈന്റെ അന്നത്തെ കമാൻഡർ ഇൻ ചീഫിന്റെ നിർദേശപ്രകാരം ദൗത്യം മുന്നോട്ട് പോകുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് യുക്രൈൻ രം​ഗത്തെത്തി. റിപ്പോർട്ട് അസംബന്ധമാണ്. അത്തരം പ്രവർത്തനങ്ങളിൽ യുക്രൈനിൽ പങ്കില്ലെന്നും സെലെൻസ്കിയുടെ വക്താവ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7