gnn24x7

സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല; പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.ഡബ്ല്യൂ.എ

0
261
gnn24x7

സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് ആൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യൂ.എ). പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

“മോഡലും നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റാണ്. സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല. ഈ വാർത്തയ്ക്ക് ശേഷം, ഇന്ത്യൻ സിനിമയിലെ ഏത് മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിച്ചേക്കാം. ആരും പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും തരംതാണിട്ടില്ല” സിനി വർക്കേഴ്സ് അസോസിയേഷൻ എക്സിൽ കുറിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നും സിനി വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7