gnn24x7

വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദിയിൽ പ്രവേശനാനുമതി

0
455
gnn24x7

റിയാദ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിൽ ഓഗസ്റ്റ് ഒന്നുമുതൽ നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി. സൗദി അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക്ക (കോവിഷീൽഡ്), മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയിലേതെങ്കിലും എടുത്തവർക്കാണ് ഈ ഇളവ്.

പ്രവേശനാനുമതിക്കായി മുഖീം പോർട്ടലിൽ (www.muqeem.sa) വാക്സിനേഷൻ വിവരം രജിസ്റ്റർ ചെയ്യണം. ഇത് ആരോഗ്യവകുപ്പിന്റെ തവൽക്കനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസായി പതിയും. ഒപ്പം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ടും കരുതേണ്ടതുണ്ട്. തവൽക്കനാ ആപ്പ് പൊതുയിടങ്ങളിലെ പരിശോധനയ്ക്കായി ഹാജരാക്കുകയും എല്ലാ കോവിഡ് നിർദേശങ്ങളും പാലിക്കുകയുംവേണം.

2019 സെപ്റ്റംബറിലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയത്. പിന്നീട് കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here