വാഹന മലിനീകരണത്തിനെതിരെ എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് കാനഡയിലെ ഒന്‍റാറിയോയിലെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് കാർ സ്‍കൂപ്‍സ്, എച്ച്ടി ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഴ്‍ച ഒടുവില്‍ കാനഡയിലെ ഒന്‍റാറിയോയിലെ വാട്ടർലൂവിൽ ആണ് സംഭവം. 30 ഓളം എസ്‌യുവികളുടെ ടയറുകൾ കാറ്റഴിച്ചുവിട്ട നിലയില്‍ കണ്ടത്തുകയായിരുന്നു. എസ്‌യുവികളുടെ ഉടമളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ‘ടയർ എക്‌സ്‌റ്റിംഗുഷേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ജൂലൈ 16 ശനിയാഴ്ച രാത്രി വാട്ടർലൂ മേഖലയിലെ 60 വാഹനങ്ങളിൽ ടയറുകളിലെ കാറ്റഴിച്ചുവിട്ടതായി ദ റെക്കോർഡ് പോലുള്ള പ്രാദേശിക വാർത്താ മാധ്യമങ്ങൾക്ക് അയച്ച കത്തിൽ സംഘം പറഞ്ഞു.
വാഹനങ്ങളഉടെ ടയറുകളുടെ എയർ വാൽവുകളിൽ ചില വസ്‍തുക്കള്‍ തിരുകി തിരുകി വായു പുറത്തേക്ക് കളയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. എസ്‌യുവികളെ നിരായുധരാക്കാനാണ് ഈ നീക്കമെന്ന് സംഘം അവകാശപ്പെട്ടു. എന്നിരുന്നാലും, വാഹനങ്ങൾക്ക് മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന് എസ്‌യുവികൾ കാര്യമായ സംഭാവന നൽകുന്നുവെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ വാഹനങ്ങളുടെ വിൻഡ്‌ഷീൽഡുകളിൽ പതിച്ചിരുന്നു.