gnn24x7

ഇടുക്കി ഡാമിലെ വെള്ളം പെരിയാറിലേക്ക്; സജ്ജരായി മത്സ്യത്തൊഴിലാളികള്‍

0
277
gnn24x7

കൊച്ചി: ഇടുക്കി ഡാമിലെ വെള്ളം വൈകീട്ടോടെ പെരിയാറിലേക്ക് ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്. പുളിഞ്ചോട് മേഖലയില്‍ പത്ത് ബോട്ടുകള്‍ എത്തിച്ചാണ് മുന്നൊരുക്കങ്ങള്‍. എറണാകുളം ജില്ലയിലെ വിവിധ തീരദേശമേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷ്പ്രവര്‍ത്തനത്തിനായി എത്തിചേര്‍ന്നിട്ടുണ്ട്.

ചെല്ലാനം, വൈപ്പിന്‍, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായി എത്തിയിട്ടുള്ളത്. ഇവരെ ഉപയോഗിക്കേണ്ട അവസ്ഥ നിലവിലില്ല. ആലുവ മേഖലയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഡാമുകള്‍ തുറന്നതിനൊപ്പം നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ജാഗ്രത. ആലുവയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെത്തിയത്. കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടേക്ക് എത്തും.

gnn24x7