gnn24x7

അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; കർഷകർക്ക് കനത്ത നഷ്ടം

0
234
gnn24x7

തിരുവല്ല: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണു വെള്ളം കയറാൻ കാരണം. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്തിയേറിയ മഴയാണു പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്.

അപ്പർ കുട്ടനാട്ടിൽ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നദിയുടെയും തോടിന്റെയും തീരങ്ങളിലെ താമസക്കാരുടെ പറമ്പുകളിലും, വീടുകളിലും വെള്ളം കയറുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി.

ഒക്ടോബറിൽ വിതയിറക്കാൻ തീരുമാനിച്ചിരുന്ന പല പാടങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മടവീണും വെള്ളം കയറിയും മുങ്ങിയിരുന്നു. വെള്ളം വറ്റിച്ചു വിതയിറക്കാനുള്ള തയാറെടുപ്പ് തുടങ്ങിയപ്പോഴാണു വീണ്ടും വെള്ളം കയറിയത്. വാഴ, ചീനി, പച്ചക്കറി തുടങ്ങി കരകൃഷി ചെയ്തവർക്കും വലിയ നഷ്ടമാണുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here