gnn24x7

ലോക മുത്തശ്ശി അന്തരിച്ചു

0
237
gnn24x7

ഫുകുവോക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ അന്തരിച്ചു. 119 വയസ്സായ ജപ്പാനിലെ കേൻ തനക ആണ് മരിച്ചത്. ജപ്പാൻ വാർത്താവിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രിൽ പത്തൊൻപതിനായിരുന്നു അന്ത്യം.

1903 ജനുവരി 2നാണ് തനക ഫുകുവോകയിൽ ജനിച്ചത്. ഇതേ വർഷമാണ് റൈറ്റ് സഹോദരൻമാർ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേൽ പുരസ്‌കാരം നേടുന്നതും. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി 2019 ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. ജീവിതത്തിന്റെ അവസാന നാളുകൾ വരെ ആരോഗ്യത്തോടെയാണ് തനക ജീവിച്ചത്. കളികളിൽ ഏർപ്പെടുകയും ചോക്ലേറ്റ് കഴിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഒളിംപിക്സിൽ ജ്വാല തെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം പിൻമാറേണ്ടി വന്നു. സെപ്റ്റംബറിൽ ദേശീയ വയോജന ദിനം ആചരിക്കുമ്പോൾ തനകയ്ക്ക് ആദരം അർപ്പിക്കുമെന്ന് പ്രദേശിക ഗവർണർ സെയ്താരോ ഹട്ടോരി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here