gnn24x7

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ഹൃദയാരോഗ്യദിന ബോധവൽക്കരണ പരിപാടി നടത്തി

0
206
gnn24x7

പാലാ: ലോക ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി ബോധവൽക്കരണ പരിപാടി നടത്തി. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളജ്, റോയൽ എൻഫീൽഡ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.

പൊതുജനങ്ങളിൽ രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും, ആരോഗ്യമുള്ള ശരീരം കാത്തു സൂക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ചിട്ടയായ വ്യായാമത്തിലൂടെയും സമയം തെറ്റാതെയുള്ള ഭക്ഷണക്രമത്തിലൂടെയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പാലാ ഡി.വൈ.എസ്.പി എ.ജെ.തോമസ് പറഞ്ഞു.

പാലാ സെന്റ് തോമസ് കോളജ്, പാലാ അൽഫോൻസ കോളജ്, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, ടൗൺ ബസ് സ്റ്റാൻഡ്, ചൂണ്ടച്ചേരി സെന്റ് ജോസഫ്സ്  എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലും ബോധവൽക്കരണ പരിപാടികൾ അരങ്ങേറി. പുൾ അപ്പ് ചലഞ്ച്, ഫ്ലാഷ് മോബ്, ബുളറ്റ് റാലി എന്നിവയോടെ  നടത്തിയ പരിപാടി  വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തിൽ ജനശ്രദ്ധ ആകർഷിച്ചു.
 
ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, കാർഡിയോ തൊറാസിക് ആന്റ് വാസ്കുലർ സർജറി സീനിയർ കൺസൽറ്റന്റ് ഡോ. കൃഷ്ണൻ.സി, കാർഡിയോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. ബിബി ചാക്കോ ഒളരി, കൺസൽറ്റന്റ് ഡോ. രാജീവ് ഏബ്രഹാം, കാർഡിയാക് അനസ്തേഷ്യ സീനിയർ കൺസൽറ്റന്റ് ഡോ. നിതീഷ് പി.എൻ എന്നിവർ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7