തൃശൂർ: നടൻ ജോജു ജോര്‍ജിന്റെ മാള വലിയപറമ്പിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കേൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് മാർച്ച് നടത്തിയത്. ഇവരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ജോജു മാപ്പു പറയണമെന്നാണു സമരക്കാരുടെ ആവശ്യം. കൊച്ചിയിൽ നാടകീയ സംഭവങ്ങൾ ഉണ്ടായ ഉടനെ തന്നെ ജോജുവിന്റെ വീടിന് പെലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.