അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയിൽ രണ്ടു മലയാളികൾ മരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ സ്വദേശി കെനി ഫ്രെഡി (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബിയിൽ സിബിസി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്നു. ഫ്രഡി ഗോമസിന്റെയും സുഷമയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകൻ: ആന്റൊ. സംസ്കാരം ബനിയാസിൽ നടത്തി.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബോയ്സ് സ്കൂളിനു സമീപം കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ് (78) ആണു അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെ ആൾ. അബുദാബി മുറൂറിൽ നസീമ കർട്ടൻ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നജീബ് (അബുദാബി), നസീമ, നിഷ, നിജ. ഖബറടക്കം അബുദാബിയിൽ.








































