gnn24x7

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍

0
343
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍. മക്ക, ജിദ്ദ, റിയാദ്, മദീന ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം.

ഇതോടെ സൗദിയിലെ ആകെ കൊവിഡ് മരണസംഖ്യ 549 ആയി. ചൊവ്വാഴ്ച പുതുതായി 1869 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 1484 പേര്‍ക്ക് കൂടി രോഗം ഭേദമായി. സൗദിയില്‍ 89,011 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 65790 പേര്‍ക്ക് രോഗം ഭേദമായി.

യു.എ.ഇയില്‍ 596 പേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 388 പേര്‍ക്കു കൂടി രോഗം ഭേദമായി.

gnn24x7