റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (40), സാം ഫെര്‍ണാണ്ടസ് (55) എന്നിവര്‍ ആണ് ജുബൈലില്‍ വെച്ച് മരിച്ചത്.
ചാലിപ്പറമ്പ് നാരായണന്‍-ശാന്ത ദമ്പതികളുടെ മകനാണ് പ്രമോദ് മുണ്ടാണി. പനിയും ശ്വാസം മുട്ടലും കാരണം ഇദ്ദേഹത്തെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെക്കാനിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ പ്രസാദ് മുണ്ടാണിയും ജുവൈലില്‍ ഉണ്ട്. ഭാര്യ ഉഷ, രണ്ട് പെണ്‍മക്കളുണ്ട്.
കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് ജുവൈല്‍ ജനറല്‍ ആശുപത്രിയില്‍ 12 ദിവസമായി ചികിത്സയിലായിരുന്നു.
17 വര്‍ഷമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഭാര്യ ജോസഫൈന്‍ മക്കള്‍: രേഷ്മ, ഡെയ്‌സി.
നേരത്തെ മണ്ണാര്‍ക്കാട് സ്വദേശി ജമീഷ് (25) ഇന്ന് ഗള്‍ഫില്‍ ദുബായില്‍ വെച്ച് മരിച്ചിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 103 ആയി.





































