സൗദിയില്‍ ന്യുമോണിയ പിടിച്ച് മരിച്ച ആളെ കോവിഡ് രോഗിയായി ചിത്രീകരിച്ച് മാധ്യമം പത്രം. ഏറെ വിവാദം സൃഷ്ടിച്ച ഇനിയുമെത്രയാള്‍ മരിക്കണം എന്നതലേക്കെട്ടോടുകൂടി മാധ്യമം പത്രം പ്രസിദ്ധീകരിച്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തില്‍ കോവിഡ് നെഗറ്റീവായി മരണപ്പെട്ട ആളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമാകുന്നത്.
വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദേശി പാറ മുഹമ്മദ് കുട്ടിയെന്നയാള്‍ ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെയാണ് മരണപ്പെട്ടത്. മരണശേഷം ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റും ആശുപത്രി അധികൃതര്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.
മാധ്യമപത്രത്തില്‍ കോവിഡ് രോഗം വന്ന് മരിച്ചവരുടെ ഫോട്ടോക്കൊപ്പം മുഹമ്മദ് കുട്ടിയുടെ ഫോട്ടോയും കണ്ട ഇദ്ദേഹത്തിന്റെ അനുജനാണ് തെറ്റായ ഈ വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇദ്ദേഹം ഇത് പ്രചരിപ്പിച്ചത്.
ഫേയ്‌സ് ബുക്ക് പൂര്‍ണരൂപം
നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു ഭാഷ ശരിയല്ല എന്നും പറഞ്ഞു fb അതു ഓട്ടോമാറ്റിക്കായി റിമൂവ് ചെയ്തു ഇത് എന്റെ ജേഷ്ഠനാണ് അവന്‍ മരണപ്പെട്ടത് മക്കയില്‍ വെച്ച് ന്യുമോണിയ ആണ് മരണകാരണം. അവന്റെ മക്കളും മൂത്താപ്പയുടെ മക്കളും അളിയനും മുജീബ് പൂക്കോട്ടൂരും ആണ് മയ്യിത്ത് ഏറ്റു വാങ്ങി ഹറമില്‍ വെച്ചു നിസ്‌കരിച്ചു. ജനത്തുല്‍ മുഅല്ല യില്‍ കബറടക്കി അത് മാധ്യമം പത്രം ഏട്ടന് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും പറഞ്ഞു ഇനിയുമെത്രയാള്‍ മരിക്കണം എന്നതലേക്കെട്ടോടുകൂടി പോസ്റ്റ് ചെയ്തു. ഇത് എന്റെ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ രാത്രിയാണ് അപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയത് പോലെ കുറച്ചു സഭ്യമല്ലാത്ത രീതിയില്‍ തന്നെ ഒരു പോസ്റ്റുമിട്ടു എന്നാല്‍ അത് community standards one hate speech and insults എന്നും പറഞ്ഞു ഫേസ്ബുക്ക് തന്നെ അത് ഡിലീറ്റ് ചെയ്തു എന്താണ് മാധ്യമത്തിന്റെ പത്ര ധര്‍മം മാധ്യമത്തിന്റെ കുടുംബത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാല്‍ അവര്‍ ഈ ലിസ്റ്റില്‍ പെടുത്തുമോ ?