മനാമ: കോവിഡ് മഹാമാരിക്കിടെ ബഹറൈൻ ആകാശ വാതായനങ്ങളും തുറക്കുന്നു. ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്.
വിസാ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിയ ഒട്ടേറെ പേർക്ക് പുതിയ കരാർ ആശ്വാസം പകരും. സാധുവായ ഏത് വിസയുള്ളവർക്കും എയർ ബബ്‌ൾ കരാർ പ്രകാരം ബഹറൈനിലേക്ക് പറക്കാം എന്നതാണ് കരാറിന്റെ പ്രത്യേകത.
ഗൾഫ് എയറിനും എയർ ഇന്ത്യ എക്സ്പ്രസിനും എല്ലാ ദിവസവും ഓരോ സർവീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് ഒരു സർവീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് 13 മുതലായിരിക്കും സർവീസ് ആരംഭിക്കുകയെന്നാണ് സൂചന





































