ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തിവച്ചതായി എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ ജൂലൈ 21 യാത്രാവിലക്ക് വരെ നീട്ടുകയായിരുന്നു. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ സര്‍വീസുകള്‍ ജൂലൈ ഏഴു മുതല്‍ പുനരാരംഭിക്കാനാവുമെന്ന് നേരത്തെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ടിക്കറ്റ് ബുക്കിംഗും എമിറേറ്റ്സ് ആരംഭിച്ചിരുന്നു. അതേസമയം ടിക്കറ്റ് എടുത്തവര്‍ക്ക് സൗജന്യമായി മറ്റൊരു ദിവസത്തിലേക്ക് യാത്ര മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.