സൗദി: റിയാദില്‍ നിയമ ലംഘനത്തിന് തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ഹുറൂബ് കേസ്, ഇഖാമ പുതുക്കാത്തത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ തടവിലായത്. ബുധനാഴ്ച രാവിലെ 10ന് റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരെ നാട്ടിലേക്കയച്ചത്.
തടവുകാരിൽ 13 മലയാളികൾ ഉൾപ്പെടെ 17 തമിഴ്നാട്ടുകാരും 50 പശ്ചിമബംഗാളുകാരും, 18 ആന്ധ്ര-തെലങ്കാന സ്വദേശികളും, 17 ബിഹാറികളും, 9 രാജസ്ഥാനികളും 114 ഉത്തർപ്രദേശുകാരും ഉണ്ടായിരുന്നു. ഇനിയും ഇരുന്നൂറോളം ഇന്ത്യാക്കാർ റിയാദ് അല്‍ഖര്‍ജ് റോഡിലെ ഇസ്‌കാനിലുള്ള പുതിയ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ ഉണ്ട്.






































