gnn24x7

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി ബഹ്‌റൈൻ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

0
444
gnn24x7

വൈറസ് വ്യാപനം തടയുന്നതിനായി കോവിഡ് -19 നടപടികൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ ബഹ്‌റൈന്റെ ഷോപ്പിംഗ് സെന്ററുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ഇന്ന് രാത്രി 12 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

ജൂൺ 10 ന് രാവിലെ 12 മണി വരെയാണ് നിയന്ത്രണം. ബീച്ചുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ എന്നിവയും സിനിമാശാലകളും അടയ്ക്കും. റസ്റ്റോറന്റുകളില്‍ ഡെലിവറി സേവനം മാത്രം അനുവദിക്കും.

അതേസമയം, അടിയന്തര സര്‍വീസുകളായ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, പലചരക്കു കടകള്‍, മല്‍സ്യ ഷോപ്പുകള്‍, ബേക്കറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, എടിഎമ്മുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.

സര്‍ക്കാര്‍- പൊതു മേഖലാ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കണം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ ഓൺലൈൻ ആയി നടത്തണം.സ്വകാര്യ ചടങ്ങുകള്‍, ഒത്തു ചേരലുകള്‍, കായിക പരിപാടികള്‍ എന്നിവയ്ക്കും വിലക്കേർപ്പെടുത്തി. സമ്മേളനങ്ങളോ യോഗങ്ങളോ ചേരുന്നതിനും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here