ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന 80 ലധികം റൂട്ടുകളിലേക്ക് ഒമാന്‍ എയറുമായി കോഡ്‌ഷെയര്‍ പങ്കാളിത്തമുണ്ടാകും.
കരാറിന്റെ വിപുലീകരണം രണ്ട് വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സമില്ലാത്തതുമായ യാത്രാ ഓപ്ഷനുകൾ നൽകും. 2020 ഡിസംബറിൽ രണ്ട് എയർലൈനുകളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ രണ്ട് എയർലൈൻസും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിപുലീകരണം.
ഇതോടെ ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളങ്ങള്‍ വഴി 16 പുതിയ റൂട്ടുകളിലേക്ക് തടസ്സമില്ലാത്ത കണക്ഷന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
തുര്‍ക്കിയിലെ അങ്കാറജര്‍മ്മനിയിലെ ബെര്‍ലിന്‍,, ഇസ്താംബൂള്‍ ഉള്‍പ്പെടെ ആറിടങ്ങള്‍, മ്യൂണിക്, സിയാറ്റില്‍, സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ച്, യുഎസിലെ അറ്റ്‌ലാന്റ തുടങ്ങിയ റൂട്ടുകളിലാണ് പുതുതായി സഹകരണം സാധ്യമാവുക.
ഇതോടെ രണ്ട് എയര്‍ലൈന്‍ കമ്പനികള്‍ക്കും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ