ദുബായ്: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യു.എ.ഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി.
ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുകയും ചെയ്ിയുമെന്ന് ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യു.എ.ഇയില്‍ മൂന്ന് മാസത്തിനു ശേഷം എല്ലാ ആരാധാനലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. എല്ലാ ആരാധനാലയങ്ങള്‍ക്കുമുള്ള സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ശാരീരിക അകലം പാലിക്കല്‍, ആരാധനാലയങ്ങളിലെ അണു നശീകരണം എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
ആരാധനാലയങ്ങളിലെ ജീവനക്കാര്‍ വ്യക്തിഗത വാഹനം ഉപയോഗിക്കുക, ഒരു ദിവസം രണ്ട് പ്രാര്‍ത്ഥന എന്ന തരത്തില്‍ പ്രാര്‍ത്ഥനാ സമയം 30 മിനുട്ടായി ചുരുക്കുക.
ആരാധാനാലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും രണ്ട് സ്ഥലങ്ങളിലാക്കുക, പ്രവേശന സമയത്ത് താപനില പരിശോധന നടത്തണം, പ്രാര്‍ത്ഥന കഴിഞ്ഞയുടനെ ആരാധനാലങ്ങള്‍ അടയ്ക്കണം.
ആരാധനാലയ പരിസരത്ത് ഭക്ഷ്യ വസ്തുക്കളുടെ വിതരണം അനുവദനീയമല്ല. ശുചീകരണ സമയത്ത് ആരാധനാലയങ്ങളുടെ ജനലുകളും വാതിലുകളും തുറന്നിടുക. ശുചിമുറികള്‍ പ്രവര്‍ത്തിക്കരുത്. തുടങ്ങിയവയാണ് ആരാധനാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.