gnn24x7

സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു

0
284
gnn24x7

റിയാദ്: സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോർജ്(45) ആണ് ജിദ്ദയിൽ മരിച്ചത്. സ്വകാര്യ ആശുപത്രിജീവനക്കാരിയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോൺ(38), കൊണ്ടോട്ടി സ്വദേശി അലി രായിൻ(49), കൊല്ലം പതാരം സ്വദേശി രാജു(56) എന്നിവരാണ് മരിച്ചത്.

ഡൊമനിക് രണ്ടാഴ്ചയായി ദവാദമി ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്നഅലി രായിൻ മക്കയിലാണ് മരിച്ചത്. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്.

ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 41ആയി. 164 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here