gnn24x7

കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു

0
264
gnn24x7

കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കൂടിയ ഡിസ്‌കൗണ്ടുകളില്‍ റെസ്റ്റോറന്റ് ലൈസന്‍സുകള്‍ ഉടമകള്‍ വില്‍ക്കുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്ഡൗണില്‍ അടച്ചു പൂട്ടിയ ഈ റെസ്റ്റോറന്റുകള്‍ ഇനി തുറന്നാലും ഉണ്ടായ സാമ്പത്തിക നഷ്ടം മറിക
ടക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് യു.എ.ഇ ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

‘സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളില്‍ മാത്രമേ വാടക മാറ്റി വെക്കലും മൂന്ന് മാസത്തേക്ക് വാടക വാങ്ങാതിരിക്കലും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളൂ. വലിയൊരു വിഭാഗം ഭൂവുടമകള്‍ അത്തരം ഇളവുകള്‍ നല്‍കിയിട്ടില്ല. ഇത് ഫുഡ് ആന്റ് ബീവറേജസ് മേഖലയുടെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും,’ യു.എ.ഇയിലെ പേരു വെളിപ്പെടുത്താത്ത ഒരു വ്യവസായ വൃത്തം ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

11000 കമ്പനികളാണ് ദുബായില്‍ ഫുഡ് ആന്റ് ബീവറേജസിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 40-50 ശതമാനം കമ്പനികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ചിലത് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തി. 30 ശതമാനത്തില്‍ താഴെ ഫുഡ് ഔട്ട്‌ലെറ്റുകള്‍ ( ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, മറ്റു ഭക്ഷണ കേന്ദ്രങ്ങള്‍) മാത്രമാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

ഇവയില്‍ മിക്കതും മാളുകളില്‍ ആണ്. എന്നാല്‍ ഇവ തുറന്നു പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഒരു സമയത്ത് റെസ്റ്റോറന്റുകളില്‍ വരാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഇത് ഇവ തുറന്നു പ്രവര്‍ത്തിച്ചാലും നഷ്ടത്തിലേക്കു നയിക്കാന്‍ കാരണമാവും. കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചാലും നഷ്ടം തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞാണ് റെസ്റ്റോറന്റുകള്‍ യു.എ.ഇയില്‍ വില്‍പ്പെടുന്നത്. നിലവില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പ്രവാസികള്‍ യു.എ.ഇയില്‍ റെസ്‌റ്റോറന്റുകള്‍ നടത്തുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here