gnn24x7

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി

0
283
gnn24x7

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു.

1351 പേർക്കാണ് കഴി‍ഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 22,753ആയി.

ചികിത്സയിലിരുന്ന  210പേർ കൂടി രോഗമുക്തരായതായി  ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 3,163 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം റിയാദിൽ 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  മക്കയിൽ  392ഉം ജിദ്ദയിൽ 120ഉം മദീനയിൽ 119 പേർക്കും.

കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ വ്യാപകമായ പരിശോധനകളാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തി വരുന്നത്. ആ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here