gnn24x7

ഗൾഫ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക പോലും ഇല്ലാതെ പ്രവാസികൾ

0
302
gnn24x7

ദുബൈ: ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക്. നാളിതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പലരും. ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ അമ്പതു ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും ലേബര്‍ക്യാമ്പുകളില്‍ തിങ്ങിക്കഴിയുന്ന ഇക്കൂട്ടരാണ്. ആയിരം ദിര്‍ഹത്തില്‍ കുറഞ്ഞ് ജോലിചെയ്യുന്ന ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരുമാസമായി ശമ്പളവുമില്ല. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്കവഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോഴും വിമാനടിക്കറ്റിനെങ്ങനെ തുക കണ്ടെത്തുമെന്ന വിഷമത്തിലാണിവര്‍.

ഒരുവശത്തേക്ക് മാത്രം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പതിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ട് പകുതി തുകയെങ്കിലും നല്‍കി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പ്രവാസികളുടെ ആവശ്യം.

സന്ദര്‍ശക വിസയില്‍ ജോലിതേടി ഗള്‍ഫിലെത്തി വിസാകാലധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് വരുന്നവരുടെ മുന്‍ഗണനാ ക്രമം. എന്നാല്‍ ആഹാരത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിക്കേണ്ടിവന്ന ഇവരില്‍ പലര്‍ക്കും ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരും.

കൊവിഡിന്‍റെ പശ്ചാതലത്തില്‍ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നാട്ടിലേക്ക് മടങ്ങാൻ സാധിക്കുംവിധം ടിക്കറ്റ് നിരക്ക് ഏകീകരിക്കണം. വരുമാനം മാനദണ്ഡമാക്കി രണ്ടായിരം ദിര്‍ഹത്തിനു താഴെ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ടിക്കറ്റിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫയര്‍ഫണ്ടില്‍ നിന്ന് തുക നീക്കിവെക്കണമെന്ന ആവശ്യവും പ്രവാസി സംഘടനകള്‍ക്കിടയില്‍ ശക്തമാവുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here