കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഇദ്ദേഹമുള്‍പ്പെടെ മൂന്ന് പേരാണ് കുവൈറ്റില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 668 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 44391 ആയി. ഇതില്‍ 34586 പേര്‍ക്ക് രോഗം ഭേദമായി.
സൗദി അറേബ്യയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ മുട്ടുകണ്ടി ഹുസൈന്‍ ഹാജിക്കാണ് (64) കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ബുറൈദ ഖലീജ് മസ്ജിദിലെ മഖ്‌റയില്‍ സംസ്‌കരിച്ചു.
മരണത്തിനു പിന്നാലെ പുറത്തു വന്ന ലാബ് റിപ്പോര്‍ട്ടില്‍ കൊവിഡ് പോസിറ്റവായതിനെ തുടര്‍ന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടയിരുന്നു സംസ്‌കാര ചടങ്ങുകള്‍.
സൗദിയില്‍ ശനിയാഴ്ച 37 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണ സംഖ്യ 1500 കടന്നു. 24 മണിക്കൂറിനിടെ 1657 പേര്‍ രോഗമുക്തി നേടി.






































