ദുബായ്: ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. ലീഗൽ ആക്സിലറേറ്റേഴ്സ് ഫ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇതിലൂടെ എത്ര അകലെ നിന്നും എമിഗ്രേഷൻ നിയമ സംബന്ധമായ സേവനങ്ങൾ തേടാൻ ആളുകൾക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാഷിദ് അൽ മറി അറിയിച്ചു.
ഈ വർഷം ആദ്യ പകുതിയിൽ ദുബായ് ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ദുബായ് എമിഗ്രേഷൻ)നിയമ കാര്യ വകുപ്പ് 7,092 ഇടപാടുകൾ പൂർത്തിയാക്കി. സ്മാർട്ട് ലീഗൽ ഫ്ലാറ്റ് ഫോമിലൂടെയാണ് ഈ സേവന ഇടപാടുകൾ നൽകിയതെന്ന് ജിഡിആർഎഫ്എ ദുബൈ നിയമ ഉപദേഷ്‌ടാവ് ബ്രി. അലി അജിഫ് അൽ സാബി പറഞ്ഞു.
വിവിധ സേവനങ്ങളിലെ നിയമോപദേശം, തൊഴിലാളിയും തൊഴിൽ ഉടമയുമുള്ള അനുരഞ്ജനം, ജൂഡീഷ്യൽ അധികാരികളിൽ നിന്നുള്ള അന്വേഷണം അടങ്ങിയ ഇടപാടുകളാണ് വകുപ്പ് നടത്തിയത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപയോതാക്കളെ സേവിക്കുന്നതിനും അവരുടെ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ താൽപര്യം സേവനങ്ങളിൽ പ്രതിഫലിക്കുന്നു.
നിയമകാര്യ വകുപ്പിലെ ജോലി ചെയ്യുന്നത് മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്. എല്ലാം അന്വേഷണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിയുന്നവരുമാണ്. കോവിഡ് കാലത്ത് വിദൂര സംവിധാനത്തിൽ മികച്ച രീതിയിൽ ഇടപാടുകൾ പൂർത്തികരിക്കാൻ സാധിച്ചുവെന്ന് ബ്രി.ർ അലി അജിഫ് അൽ സാബി പറഞ്ഞു.